ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി ജോസഫ്.

ജനത്തിൻ്റെ സണ്ണി. പേരാവൂരിൻ്റെ സണ്ണി ഡെയ്സ്. ചതിക്കുഴികളൊരുക്കി പലർ. എതിരാളികളുടെ പോലും ജനപ്രതിനിധിയാകുന്ന സണ്ണി ജോസഫ്.
Mar 19, 2026 01:20 PM | By PointViews Editor

ഒരാൾ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ ജനത്തിനിടയിലുള്ള അയാളുടെ എതിരാളികളുടെ കൂടി പ്രതിനിധിയാകും എന്ന ഒരു തിയറി രാഷ്ട്രതന്ത്രത്തിൽ ഉണ്ട്. അത്രയേറെ വിശാലമായി എല്ലാവരേയും ചേർത്ത് നിർത്തുന്നതാണ് ജനാധിപത്യ സംവിധാനത്തിലെ ജനപ്രാതിനിധ്യം എന്ന് അർഥം. ഇവിടെയതാ അത്തരമൊരു ജനാധിപത്യത്തിൻ്റെ ബ്രാൻഡ് അംബാസഡർ അങ്കത്തട്ടിൽ പോരാട്ടം തുടങ്ങുന്നു. കേരളത്തിലെ ഏറ്റവും ശ്രദ്ധേയ മണ്ഡലമേതെന്ന ചോദ്യത്തിൽ ഇതുവരെ പറഞ്ഞ മണ്ഡലങ്ങളുടെ പേരുകളെ തള്ളിക്കളഞ്ഞ് കണ്ണൂർ ജില്ലയിലെ പേരാവൂർ നിയോജക മണ്ഡലം ഒന്നാമതെത്തുന്നത് മേൽപറഞ്ഞ വ്യക്തിത്വമുള്ള ഒരാൾ അവിടെ മത്സരിക്കുന്നു എന്നുള്ളതുകൊണ്ടാണ്. ആ വ്യക്തിത്വമാണ് സണ്ണി ജോസഫ്. കഴിഞ്ഞ 15 വർഷം പേരാവൂരിനെ പ്രതിനിധീകരിച്ച എല്ലാവരുടേയും എന്നല്ല എതിരാളികൾക്ക് കൂടി ജനപ്രതിനിധിയായി പ്രവർത്തിക്കുന്ന സണ്ണി ജോസഫ്. ആർക്കും ഏത് സമയത്തും അവരുടെ നിയമപരമായ ആവശ്യം എന്തായിരുന്നാലും അതാവശ്യപ്പെട്ട് അദ്ദേഹത്തെ നേരിട്ട് സമീപിക്കാം. അതിന് ജാതിയോ മതമോ രാഷ്ട്രീയമോ വ്യക്തിവിരോധമോ പോലും പ്രശ്നമാവില്ല. പരുഷമായോ അഹങ്കാരത്തോടെയോ രാഷ്ട്രീയ ഹുങ്ക് പ്രദർശിപ്പിച്ചോ അയാൾ ഒരിക്കലും ആരോടും പെരുമാറില്ല. അദ്ദേഹത്തെ നേരിൽ കാണാനോ ഫോണിൽ വിളിക്കാനോ ആരുടെയും ശുപാർശക്കത്തോ ഇടനിലയോ പ്രത്യേക ചട്ടവട്ടങ്ങളോ ഇല്ല. പാർട്ടിയുടെ ചിട്ടവട്ടങ്ങളും വേണ്ട.

എന്നാൽ നിയമപരമായ അവകാശങ്ങളുടെയും ഉത്തരവാദിത്തങ്ങളുടെയും ചട്ടക്കൂട് കൃത്യമായി പാലിച്ച് സാമാന്യ മര്യാദകൾ എല്ലാം പാലിച്ച് കടുത്ത വിമർശനവും പ്രതിഷേധവും സമരങ്ങളും വരെ നടത്തുന്നവനാണ് സണ്ണി ജോസഫ്. സ്വന്തം മാന്യതയും തൻ്റെ മുൻപിൽ നിൽക്കുന്നവരുടെ മാന്യതയും സംരക്ഷിച്ചു മാത്രം പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം. ഭരണഘടനാപരമായ പ്രതിജ്ഞയിൽ ജനപ്രതിനിധിയെന്ന നിലയിൽ ഭീതിയോ പ്രീതിയോ കൂടാതെ പ്രവർത്തിക്കുന്ന വ്യക്തിത്വം. സാക്ഷാൽ നിരന്തരം വിമർശന വിധേയനാകുന്ന മുഖ്യമന്ത്രി പിണറായി വിജയന് പോലും സണ്ണി ജോസഫ് എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹത്തിൻ്റെ രാഷ്ട്രീയത്തെ കുറിച്ചും നിലപാടുകളെ കുറിച്ചും എതിരഭിപ്രായം ഇതുവരെയില്ല. അതാണ് സണ്ണി ജോസഫ് എന്ന വ്യക്തിത്വം.

നിയമവിരുദ്ധമായോ അവകാശ ലംഘനപരമായോ അവഹേളനാപരമായോ ആരോടും ഇടപെടില്ല എന്നത് വ്യക്തിത്വഗുണം.


അദ്ദേഹം ഒരു ജനപ്രതിനിധിയെന്ന നിലയിൽ എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്നത് മാത്രം പരിശോധിക്കാനുള്ളതാണ് ഈ തിരഞ്ഞെടുപ്പ്. മുൻപുള്ളവരും ഇനി മത്സരിക്കുന്നവരും എന്ത് ചെയ്തു എന്നതും താരതമ്യം ചെയ്യേണ്ടതുണ്ട്. 2011 മുതൽ നാളിതുവരെ 15 വർഷം സണ്ണി ജോസഫ് പേരാവൂരിൻ്റെ ജനപ്രതിനിധയാണ്. . ലളിതമായി ജീവിക്കാനും കൃത്യമായി പെരുമാറാനും പറയുന്ന പടി പ്രവർത്തിക്കാനും എല്ലാ വിഭാഗം ജനങ്ങളേയും ചേർത്ത് പിടിക്കുന്ന സത്യസന്ധനായ നേതാവാണ് സണ്ണി ജോസഫ്. എന്തിനേറെ പറയണം, സ്വന്തം പാർട്ടിയിൽ നിന്നു കൊണ്ട് പാലം വിലക്കുകയും പുലഭ്യം പറയുകയും ചെയ്യുന്ന തോമസ് വർഗീസ്മാരേയും പാർട്ടിക്കകത്ത് നിന്ന് കൊണ്ട് തന്നെ കടിച്ച് ചോരയൂറ്റിക്കുടിക്കാൻ നടക്കുന്ന മൂട്ടകളേയും വരെ പാർട്ടിയിൽ ചേർത്തുനിർത്തുന്ന നേതാവാണ് സണ്ണി ജോസഫ്. അത് പാർട്ടിക്കാര്യം. 2006 മുതൽ 2011 വരെ പേരാവൂരിനെ പ്രതിനിധീകരിച്ച എംഎൽഎ ആണ് കെ.കെ.ശൈലജ. 2016 മുതൽ 2026 വരെ മട്ടന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ച് മന്ത്രി വരെയായിട്ടുണ്ട് ശൈലജ. എന്നാൽ ഇവർ രണ്ടു പേരുടേയും പ്രവർത്തന മികവ് ഒന്ന് വിലയിരുത്താം. പേരാവൂരിൽ കോൺഗ്രസ് രംഗത്തിറക്കിയിട്ടുള്ള ഏറ്റവും ജനകീയ മുഖമാണ് സണ്ണി ജോസഫ് എംഎൽഎ. കഴിഞ്ഞ 15 വർഷമായി സണ്ണിയുടെ ജനകീയ ജനപ്രാതിനിധ്യത്തിൻ്റെ തണലിലാണ് പേരാവൂർ. ജനത്തെ ചേർത്തു നിർത്തുന്ന ജനാധിപത്യവും, ജനത്തിന് മുകളിൽ ആധിപത്യം അടിച്ചേൽപ്പിക്കുന്ന പ്രത്യയശാസ്ത്രങ്ങളും തമ്മിലാണ് പേരാവൂരിലെ ഇത്തവണത്തെ അങ്കം. കേരളം കണ്ട ഏറ്റവും ജനകീയ ജനാധിപത്യ നേതാവ് ഉമ്മൻ ചാണ്ടി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവാരെന്നെ ചോദ്യത്തിന് ഉത്തരമാണ് സണ്ണി ജോസഫ്. ഇത്തവണ പാർട്ടിയിൽ പല പടികൾ കൂടി ഉയർന്ന് കെപിസിസി പ്രസിഡൻ്റ് പദവി കൂടി വഹിച്ചാണ് സണ്ണി ജോസഫ് മത്സരിക്കുന്നത്. യുഡിഎഫ് നിയമസഭയിൽ മേൽക്കൈ നേടിയാൽ ആഭ്യന്തര മന്ത്രിയോ ഒരു വേള മുഖ്യമന്ത്രിയോ ആയിരിക്കേണ്ട വ്യക്തിത്തമാണ് സണ്ണി ജോസഫ്. അതിനാൽ തന്നെ ഭരണകക്ഷിയായ സിപിഎം ഭയപ്പാടിലാണ്. എത്രയില്ലെന്ന് ഭാവിച്ചാലും അവരുടെ ഭയം പ്രകടമാണ്. അതുകൊണ്ടാണ് സണ്ണിയ്ക്കെതിരെ ശൈലജയെ രംഗത്തിറക്കിയിട്ടുള്ളത്.

സിപിഎമ്മിന് പറഞ്ഞു നിൽക്കാനോ പിടിച്ചു നിൽക്കാനോ എടുത്ത് പറയാനോ ഒരു നേട്ടവുമില്ലാത്ത കഴിഞ്ഞ10 വർഷങ്ങളിൽ കേരളത്തിൽ ഉണ്ടായ നേട്ടങ്ങൾ അക്കമിട്ട് പറഞ്ഞാൽ പിണറായി വിജയൻ മാളത്തിൽ കയറേണ്ടി വരും. കോൺഗ്രസിൻ്റ എം പിമാരും എം എൽ എ മാരും അവരുടെ മണ്ഡലങ്ങളുടെ വികസനത്തിനായി ഉമ്മൻ ചാണ്ടിയുടെ കാലത്ത് തന്നെ മുന്നോട്ടു വച്ച പല വികസന പദ്ധതികളും അജണ്ടകളും സംസ്ഥാന ഭരണത്തിൻ്റെ മറവിൽ തങ്ങളുടെ പേരിലാക്കി നാശ കോശമാക്കിയ വിനാശ ഭരണമായിരുന്നു വിജയൻ്റേത്. അതിനാൽത്തന്നെ നാടിനെ അറിയുന്ന കോൺഗ്രസിനെ മാത്രമല്ല, രാഹുൽ ഗാന്ധിയെ മല്ലികാർജുന ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങി ഇങ്ങ് നല്ല നിലയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ഒരു ബൂത്ത് പ്രസിഡൻ്റിനെ പോലും സിപിഎമ്മിന് ഭയമാണ്. കർഷകനും കർഷക പുത്രനും നിയമവിദഗ്ധനും എല്ലാമായ സണ്ണി ജോസഫിനെ കുറിച്ചും സി പി എമ്മിന് ഭയമുണ്ട്. അതിന് കാരണങ്ങൾ പലതുണ്ട്. അതിനാൽ തന്നെ

പേരാവൂർ എന്ന അങ്കത്തട്ട് കേരളത്തിലെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുമ്പോൾ കേരളത്തിലെ ചില ടിവി ചാനലുകളും ചില മുഖ്യധാര മാധ്യമങ്ങളും പിന്നെ കുറേ ഇടത്- ബിജെപി കാല് നക്കികളായ ഓൺ ലൈനുകാരും നെട്ടോട്ടത്തിലാണ്. സണ്ണി ജോസഫ് എംഎൽഎ കഴിഞ്ഞ 3 തവണ മത്സരിക്കുമ്പോഴും പക്ഷെ ഇത്രയും വെപ്രാളവും വിലാപവും നെട്ടോട്ടവും ഒന്നും സിപിഎമ്മിനും അവരുടെ കാല് നക്കികളായ മാധ്യമ പ്രവർത്തകർക്കും ഇല്ലായിരുന്നു. കാരണം അന്ന് അവരുടെ കാഴ്ചപ്പാടിൽ സണ്ണി ജോസഫ് വെറും ഒരു എംഎൽഎമാത്രമായിരുന്നു. എന്നാൽ ഇന്ന് അവരുടെ കാഴ്ചയിൽ സണ്ണി ജോസഫ് കോൺഗ്രസിൻ്റെ ഏറ്റവും തന്ത്രജ്ഞനും സത്യസന്ധനും ജനകീയനുമായ കെപിസിസി പ്രസിഡൻ്റ് കൂടിയായി വളർന്നു കഴിഞ്ഞിരിക്കുന്നു. അതിനാൽ തന്നെ ഇത്തവണ കളി മാറ്റിപ്പിടിക്കേണ്ട സ്ഥിതിയാണ് സിപിഎമ്മിന്. മലയാളത്താൻമാരായ ജേ(ജീ)ർണലിസ്റ്റുകൾ ചരിത്രം പഠിക്കാതെ കമ്യൂണിസ്റ്റ് - സനാതന അടിമകളായി, ഇടത്തോട്ട് വളഞ്ഞും താമരത്തണ്ട് പോലെ ആടിയും നിന്നു പിഴച്ചു പോകുന്നതിനാൽ കോൺഗ്രസിനെ അംഗീകരിക്കാനാകാത നെട്ടോട്ടത്തിലാകുന്നതും അതുകൊണ്ടാണ്. അവർ പറയാത്ത സത്യങ്ങൾ, അവർ ഭാഗികമായി മാത്രം പറഞ്ഞ സത്യങ്ങൾ, അവർ തമസ്കരിക്കാൻ ശ്രമിക്കുന്ന സത്യങ്ങൾ പറയാം.

2011 ലെ തിരഞ്ഞെടുപ്പിലാണ് സണ്ണി ജോസഫ് മത്സര രംഗത്ത് വരുന്നത്. അതിന് മുൻപ് ജില്ലാ കൗൺസിൽ അംഗമായി ജനപ്രതിനിധിയെന്ന നിലയിൽ മികവ് തെളിയിച്ചാണ് സണ്ണിയുടെ നിയമസഭയിലേക്കുള്ള വരവ്. മത്സരിച്ച് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെടുന്നത് മുഖ്യമന്ത്രി മഹാനായ ഉമ്മൻ ചാണ്ടി നേതൃത്വം നൽകുന്ന കാലത്താണ്. മലയോര ഹൈവേ എന്ന സ്വപ്ന പദ്ധതിയിലൂടെ പേരാവൂരിനെ വളർച്ചയുടെ പടവുകളിലൂടെ നയിച്ച് തുടങ്ങിയത് അദ്ദേഹമാണ്. മണത്തണ മുതൽ കൊട്ടിയൂരിലെ അമ്പായത്തോട് വരെ 16 കിലോമീറ്റർ ദൂരം മികച്ച മെക്കാഡം ടാറിങ്ങുള്ള റോഡ് സാധ്യമാക്കി. ആ റോഡിലുടെ വയനാട്ടിലേക്കും തിരിച്ചും കെ എസ് ആർ ടി സി ബസ്സുകളുടെ സർവീസുകൾ വർധിപ്പിച്ചു. മണത്തണയിൽ നിന്ന് ആറളം വഴിയുള്ള മലയോര ഹൈവേയും സണ്ണി ജോസഫിൻ്റെ ഇടപെടലിലൂടെ സാധ്യമായതാണ്. ഇനി കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൻ്റെ കാര്യമെടുക്കാം. കാലാകാലം നില നിർത്തി സംരക്ഷിച്ചു നിലനിർത്തിയതും പദ്ധതികൾ തയാറാക്കിയതും സണ്ണി ജോസഫ് മുൻകൈ എടുത്താണ്. ഏറ്റവുമധികം പൊതുമരാമത്ത് വകുപ്പ് റോഡുകൾ ഉള്ള പേരാവൂർ നിയോജക മണ്ഡലത്തിലെ എല്ലാ പ്രധാന റോഡുകളും മെക്കാഡമാക്കിയതും ഏറ്റവുമധികം പഞ്ചായത്ത് റോഡുകൾ കോൺക്രീറ്റ് ചെയ്തതും തെരുവുവിളക്ക് സ്ഥാപിക്കാൻ വരെ നടപടികൾ സ്വീകരിച്ചതും സണ്ണി ജോസഫിൻ്റെ ഇടപെടലുകളിലൂടെ തന്നെയാണ്.. നിയോജക മണ്ഡലത്തോട് കരുതൽ കാണിക്കുന്നതിൽ സണ്ണി ജോസഫിനെ കണ്ട് പഠിക്കണമെന്ന് പറഞ്ഞതിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ തുടങ്ങി ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ വരെയുണ്ട്. ഇവരിൽ ഷംസീർ ഇത്തവണ കളത്തിൽ നിന്ന് ഔട്ട്, ജി.സുധാകരൻ സിപിഎമ്മിൻ നിന്ന് തന്നെ പുറത്തായി. അല്ലേലും സത്യം പറയുന്നവർക്ക് സിപിഎം ഒരു ദുരന്തഭൂമിയാണ്. മസ്തിഷ്കം പണയം വച്ച് മാത്രം ജീവിക്കേണ്ടവർക്ക് പറ്റിയ പാർട്ടികളാണ് സിപിഎമ്മും അവരുടെ സഹോദര പാർട്ടിയായ ബിജെപിയും . കർണാടക സംസ്ഥാനത്തെ ബോധ്യപ്പെടുത്തി നിർമിച്ച കൂട്ടുപുഴ പാലം മുതൽ കൊട്ടിയൂരിൻ്റ ബാവലി പ്പുഴയ്ക്ക് മുകളിൽ നിർമ്മിച്ച മന്ദം ചേരി പാലം വരെ പ്രധാനപ്പെട്ട അഞ്ചിലധികം പാലങ്ങൾ സാധ്യമാക്കി. തലശ്ശേരി വളവ് പാറ റോഡ് സൗകര്യപ്രദമായ വിധം നിർമിച്ചു. പലയിടങ്ങളിൽ സംരക്ഷണഭിത്തികൾ നിർമിച്ചു. അടിസ്ഥാന സൗകര്യ വർധനയ്ക്കായി ചെയ്യാവുന്നതെല്ലാം ആ 5 വർഷങ്ങളിൽ സണ്ണി ജോസഫ് ചെയ്തു. നിരവധി പദ്ധതികൾ പ്രത്യേകിച്ച് വയനാട്ടിലേക്കുള്ള ചുരമില്ലാ പാതയായ കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് മുതൽ നെടുംപൊയിൽ വിലങ്ങാട് കോഴിക്കോട് റോഡ് വരെ ടൂറിസത്തിനും വികസനത്തിനുമായി സണ്ണി ജോസഫ് വിഭാവനം ചെയ്തു. മലയോര ഹൈവേയ്ക്ക് സമാന്തരമായി കൊട്ടിയൂർ മുതൽ മട്ടന്നൂർ വരെ നീളുന്ന സമാന്തരപാതയും സണ്ണി ജോസഫ് മുന്നോട്ട് വച്ച പദ്ധതികളാണ്. മൂന്ന് പതിറ്റാണ്ട് മുൻപ് മുതൽ വിഭാവനം ചെയ്ത ഇക്കോ ടൂറിസം പദ്ധതി വീണ്ടും പൊടി തട്ടിയെടുത്ത് നിയമസഭയിൽ എത്തിച്ചു. വന്യ ജീവി ശല്യത്തെ തുടർന്ന് നാശമായ കാർഷിക മേഖലയിൽ കർഷകരെ പിടിച്ചു നിർത്താൻ മലമുകൾ റോഡുകൾ ചേർത്തൊരു മികച്ച പാത ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നാടെങ്ങും കോൺക്രീറ്റ് പാതകൾ, കലുങ്കുകൾ, തടയണകൾ എല്ലാം ഒരുക്കി. പഞ്ചായത്ത് ഓഫിസുകൾ, ആശുപത്രി നവീകരണം എന്നിവയ്കെല്ലാം വേണ്ടി പദ്ധതികൾ നിയമസഭയിൽ വരെ അവതരിപ്പിച്ചു. എന്നാൽ പുതിയതായതൊന്നും ചെയ്യാൻ കഴിവില്ലാത്ത പിണറായി വിജയൻ, മുഖ്യമന്ത്രിയാണെന്നും പറഞ്ഞു ബിരിയാണി ചെമ്പുമായി വിലസിയ കഴിഞ്ഞ 10 വർഷക്കാലവും മേൽപ്പറഞ്ഞ അടിസ്ഥാന സൗകര്യങ്ങൾ ഭംഗിയായി തന്നെ സംരക്ഷിച്ചു നിലനിർത്താൻ സണ്ണി ജോസഫിൻ്റെ ഇടപെടലും പ്രവർത്തന മികവും കൊണ്ട് സാധിച്ചിട്ടുണ്ട്. കുട്ടി സഖാക്കളും അന്തം ബിജെപിക്കാരും കേന്ദ്രവും സംസ്ഥാനവും പറഞ്ഞ് കണ്ണാരം പൊത്തിക്കളി നടത്തി നാട്ടുകാരേ പറ്റിക്കുമ്പോഴും സണ്ണി ജോസഫിൻ്റെ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ തുടരുകയായിരുന്നു. ആസ്തി വികസന ഫണ്ടന്ന പേരിൽ എംഎൽഎമാർക്ക് സർക്കാർ അനുവദിക്കുന്ന തുകയത്രയും റോഡിനും പാലത്തിനും നൽകുന്നതിനൊപ്പം സർക്കാർ ഓഫീസുകൾ നിർമിക്കാനും പൊതുജന താൽപര്യമുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും ഒരുക്കാനും അവയെല്ലാം എക്കാലത്തും നിലനിൽക്കും വിധം നിർമിക്കാനും അദ്ദേഹത്തിനായി. കണിച്ചാർ, കൊട്ടിയൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങൾ, സ്കൂൾ കെട്ടിടങ്ങൾ, സ്കൂൾ ബസുകൾ, കുട്ടികൾക്ക് സ്കൂളുകളിൽ കംപ്യൂട്ടറുകൾ, ഗ്രന്ഥാലങ്ങൾക്ക് പുസ്തകങ്ങൾ അങ്ങനെ നിര നീളുന്നു. ആ നേട്ടങ്ങളെ നാണവും മാനവും കൂടതെ സ്വന്തമാക്കാൻ വിജയൻ സർക്കാരിൻ്റെ അക്കൗണ്ടിലാക്കാൻ ശ്രമിച്ചാലും നിയമസഭാ രേഖകളിലും മന്ത്രിസഭാനോട്ടുകളിലും അതെല്ലാം സണ്ണി ജോസഫിൻ്റെ ഇടപെടൽ കൊണ്ടാണെന്നതിന് തെളിവുണ്ട്. നിയമസഭയിൽ ഏറ്റവും അധികം ഹാജർ നിലയുള്ളവരിൽ ഒരാളാണ് സണ്ണി ജോസഫ്. ജനങ്ങൾക്കാവശ്യമായ നിയമങ്ങൾ നിർമിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിയെന്ന നിലയിൽ 100 ശതമാനം നിയമസഭാ സമാജികനായി സണ്ണി ജോസഫ് വിജയകരമായി പ്രവർത്തിച്ചതിന് നിയമസഭാ രേഖകളും വിഡിയോകളും സാക്ഷ്യം പറയും. ബാക്കി സമയമത്രയും കൂട്ടുപുഴ മുതൽ ബോയ്സ് ടൗൺ വരെയുള്ള തൻ്റെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുകയും നാട്ടുകാരുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുകയും ചെയ്യുന്നു. സണ്ണി ജോസഫിൻ്റെ ജനകീയ ബന്ധം കണ്ട് പിരയിളകിയ അന്തം കമ്മികളും ഗതി പിടിക്കാത്ത ബിജെപി കറക്കുകമ്പിനിയും പക്ഷെ സണ്ണി ജോസഫിനെ വിമർശിക്കുന്നതിന് പകരം പരിഹസിച്ച് തളർത്താമെന്നാണ് കരുതുന്നത്, സണ്ണി ജോസഫ് കല്യാണ വീടുകളിലും നൂലുകെട്ട് ചടങ്ങുകളിലും മരണവീടുകളിലും എല്ലാം കറങ്ങി നടക്കുകയാണേ എന്ന് പല്ലിളിച്ചു പിടിച്ച് പുച്ഛിക്കാറുണ്ട്. അതാണ് അന്തം കമ്മികൾക്കും സനാതന കാവിക്കാർക്കും സഹിക്കാൻ കഴിയാത്തത്. സണ്ണി ജോസഫിനും കോൺഗ്രസിനും അത് അഭിമാനമാണ്. സുഖത്തിലും ദുഖത്തിലും നേട്ടങ്ങളിലും കോട്ടങ്ങളിലും ജനത്തോടൊപ്പം നിലയുറപ്പിക്കുന്ന ഒരു നേതാവാണ് ജനാധിപത്യത്തിലെ ജനപ്രതിനിധിയാകേണ്ടതെന്ന തത്വം സണ്ണി ജോസഫിലൂടെ തെളിയുകയാണ്. അതാണ് ജനപ്രതിനിധിയുടെ ഉത്തരവാദിത്തമെന്ന നല്ല ബോധ്യം ജനത്തിനുമുണ്ട്. എതിരാളികൾ ഭയപ്പെടുന്ന വിധം ജനകീയനായ സണ്ണി ജോസഫിനെ നേരിടാനാണ് ഒരു പ്ലസ് പോയിൻ്റുമില്ലാത്ത കെ.കെ.ശൈലജ യെ സി പി എം വീണ്ടും നിയോഗിച്ചിട്ടുള്ളത്.

കേരളമെന്ന പുരയുടെ അടിത്തറ വിജയൻ എന്ന പെരുച്ചാഴി തുരന്നു ഗർത്തമാക്കിയെന്ന് സാരം.

സംസ്ഥാനത്തിന്റെ കടം തിരിച്ചടവിനുള്ള പലിശച്ചെലവ് 2026-ൽ വർധിക്കുമെന്ന് സിഇഐസി ഡാറ്റ സൂചിപ്പിക്കുന്നു.

2026 ആയപ്പോൾ കേരളത്തിന്റെ പൊതുകടം 4.8 ലക്ഷം കോടി രൂപയാവാന്‍ പോകുന്നു എന്നാണ് കേന്ദ്രം പറയുന്നത്. . വരുമാനത്തിന്റെ 98.49 ശതമാനവും കടവും പലിശയും തിരിച്ചടയ്ക്കാന്‍ വേണ്ടി മാത്രമേ പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ജനിച്ച് വീഴുന്ന ഒരു കുട്ടിയുള്‍പ്പെടെ 1.34 ലക്ഷം രൂപ കടത്തിലാണ് എന്നതാണ് വസ്തുത.

സര്‍ക്കാര്‍ പുതിയ പല പദ്ധതികളും പ്രഖ്യാപിക്കുന്നു. എന്നാല്‍ പഴയ പദ്ധതികളെ പറ്റി സര്‍ക്കാരിന് മിണ്ടാട്ടമില്ല. പട്ടികജാതി വിഭാഗത്തിനുള്ള സ്‌കോളര്‍ഷിപ്പ് മൂന്ന് നാല് വര്‍ഷം വൈകിയാണ് കൊടുക്കുന്നത്.

200 സ്‌കൂളുകള്‍ പൂട്ടി. 1600 എയിഡഡ് സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നു. സാധാരണക്കാരുടെ വീട്ടില്‍ കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി കരാറുക്കാര്‍ക്ക് കുടിശിഖ കൊടുക്കാനുള്ളതുകൊണ്ട് മുടങ്ങിയിരിക്കുന്നു.


2011 മുതൽ 5 വർഷം കൊണ്ട് ഉമ്മൻ ചാണ്ടി ഭരണത്തിൽ ചെയ്ത നല്ല കാര്യങ്ങളുടെ ആയിരത്തിലൊന്ന് പോലും ചെയ്യാൻ കഴിയാതെ വിജയൻ ചുമ്മാ നമ്പർ വൺ തള്ളുമായി നടക്കുന്ന കാഴ്ചയാണ് എവിടെയും. ഖജനാവിനെ തുരക്കുന്ന വിജയൻ ഭരിക്കുമ്പോൾ പ്രതിപക്ഷത്തെ ഒരു വെറും എംഎൽഎ ആയിരുന്നിട്ടുപോലും സണ്ണി ജോസഫ് മണ്ഡലത്തിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ സംരക്ഷിച്ചു നില നിർത്തി എന്നത് ശ്രദ്ധികേണ്ട വിഷയമാണ്.

കാട്ടാനകൾ നാട്ടിലിറങ്ങി കൃഷി നാശം വരുത്തുകയും നരവേട്ട നടത്തുകയും ചെയ്യുന്നത് തടയാൻ കേളകം പഞ്ചായത്തിലെ വളയംചാൽ മുതൽ കരിയം കാപ്പ് വരെ 12 കിലോമീറ്റർ നീളത്തിൽ ആന മതിൽ നിർമിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് സണ്ണി ജോസഫ് നേതൃത്വം നൽകിയാണ്. 2016ൽ വിജയൻ ഭരിക്കാൻ കയറിയ ശേഷം 10 വർഷം പിന്നിടുമ്പോൾ, അതിൽ നിന്ന് ഒരിഞ്ച് അധികം മതിൽ നിർമിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് വിജയൻ ബാക്കി പണിയ്ക്ക് തയാറാകാത്തത്? ഖജനാവ് കട്ടുമുടിച്ചതിനാൽ, പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കാൻ കഴിവില്ലാത്തതിനാൽ, വിജയനും പാർട്ടിക്കും സണ്ണി ജോസഫിനോളം കഴിവില്ലാത്തതു കൊണ്ട് തന്നെയാണ് എന്നതാണ് യാഥാർത്യം.


റോഡ്, പാലം, വഴിവിളക്ക്, തുടങ്ങി ടൂറിസം വികസനം വരെ ലക്ഷ്യമിട്ട് പല പദ്ധതികളും സണ്ണി ജോസഫ് എംഎൽഎ തുടക്കമിട്ടവയാണ്. പേരാവൂർ താലൂക്കാശുപത്രി കെട്ടിടങ്ങൾക്കും ഭൂമി സംരക്ഷണത്തിനും വേണ്ട നിർമാണങ്ങൾക്ക് വേണ്ടി എല്ലാം തന്നെ നിയമസഭയിലും പുറത്തും സണ്ണി ജോസഫ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. പക്ഷെ ഇവയുടെ ഒരു പണികളും പൂർത്തിയാക്കാൻ കഴിഞ്ഞ 5 വർഷമായിട്ടും വിജയൻ്റെ സർക്കാരിനോ അവർ വളർത്തുന്ന കരാറുകാരക്കോ കഴിഞ്ഞിട്ടില്ല. സർക്കാർ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കാണുത്. എന്തിനേറേ,ഡോക്ടർമാർ ഇല്ലാത്തതിനാൽ അത്യാഹിത വിഭാഗം ഭാഗികമായി അടച്ചിടുകയോ പൂർണ്ണമായി അടച്ചിടുന്നതിനുള്ള തീരുമാനങ്ങളിൽ എത്തുകയോ ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായി. എന്നാൽ എല്ലാ ഘട്ടത്തിലും സണ്ണി ജോസഫ് നിയമസഭയ്ക്കകത്ത് വിഷയങ്ങൾ അവതരിപ്പിക്കുകയും

മന്ത്രിമാരേയും മുഖ്യമന്ത്രിയേയും വരെ നേരിൽ കണ്ടു വിഷയങ്ങൾ അവതരിപ്പിച്ച് താൽക്കാലിക പരിഹാരങ്ങൾ കണ്ടെത്തിയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. സർക്കാരാകട്ടെ അടിസ്ഥാന ആവശ്യങ്ങൾ സാധിക്കാൻ ഇനിയും പലതും ചെയ്യാനുണ്ട് എന്നിരിക്കെ. അശാസ്ത്രീയമായ നാല് വരി പാത പോലെയുള്ള പ്രവർത്തിക വിഡ്ഡിത്തം നടപ്പിലാക്കുമെന്ന് തട്ടി മൂളിച്ചിരിക്കുകയാണ്. ശാസ്ത്രീയമായ നിരവധി സമാന്തരപാതകൾ, കൃഷി, ടൂറിസം, വിദ്യാഭ്യാസ മേഖലയിലെ വികസന സാധ്യതകൾ ഒക്കെയുണ്ട് നടപ്പിലാക്കാൻ. പ്രധാനമായും വന്യജീവി ശല്യത്തിന് പരിഹാരവും കാർഷിക മേഖലയിലെ ഉൽപാദന വിപണന വളർച്ചയ്ക്കുള്ള പദ്ധതികളും തൊഴിൽ സാധ്യതയുടെ വർധനയും, കാർഷിക വിളകൾക്ക് തറവില നിശ്ചയിക്കാനുള്ള സംവിധാനവും കാത്തിരിക്കുകയാണ്. പക്ഷെ വിജയൻ്റെ സർക്കാരിന് ഇതിന് വല്ല സമയവുമുണ്ടോ? എല്ലാം അടുത്ത യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയാൽ നടപ്പിലാകും. അല്ലങ്കിൽ സ്വപ്നങ്ങളായി അവശേഷിക്കും. ഈ കഴിഞ്ഞ 10 വർഷമായി വിജയൻ സർക്കാരുകൾക്കു സാധിക്കാത്ത മുന്നേറ്റം അടുത്തത് യുഡിഎഫ് സർക്കാരെങ്കിൽ വെറും ഒന്നര വർഷം കൊണ്ട് സാധ്യമാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ്. അക്കാര്യത്തിൽ വിജയന് ബോധ്യം ഉള്ളതുകൊണ്ടാണ് പേരാവൂരിൽ സണ്ണി ജോസഫിനെതിരെ ഒരു സ്ഥാനാർത്ഥിയെ ഉറപ്പിച്ചു പ്രഖ്യാപിക്കാനാകാതെ സി പി എം ചുറ്റിത്തിരിഞ്ഞും നട്ടം തിരിഞ്ഞും നടന്നത്.

എന്തൊക്കെയോ സംഭവമാണെന്ന് വാഴ്ത്തിപ്പാടി നടക്കുന്ന മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ യാണ് പേരാവൂരിൽ സണ്ണി ജോസഫിനെ നേരിടാൻ വേണ്ടി സിപിഎം വീണ്ടും വലിച്ചിറക്കി കൊണ്ടുവന്നിട്ടുള്ളത്. ഇടത്- താമര മാധ്യമങ്ങൾ ആദ്യവും ഒടുക്കവും പറഞ്ഞ് ആശ്വാസം കൊള്ളുന്നത് കെ.കെ.ശൈലജ കോവിഡ് കാലത്ത് എന്തോ ചെയ്തെന്നാണ്. എന്ത് ചെയ്തു എന്ന് കൃത്യമായി പറയാൻ ഒരു കാര്യരും ഇല്ല എന്നതാണ് വാസ്തവം. അഴിമതി ആരോപണം നിരവധിയാണ്.അത് മറച്ചു വച്ച് ചാനലുകൾ പരസ്പരം ചിറി നക്കിയിരുന്ന് മേന്മ പറയാൻ തുടങ്ങിയിട്ട് 5 വർഷമായി. ശൈലജയെങ്കിൽ പോരാട്ടം തീപാറുമെന്നൊക്കെയാണ് വാഴ്ത്തുപാട്ട്. ഒന്നുകിൽ ഈ വാഴ്ത്തുപാട്ടുകാർ കഞ്ചാവും എംഡി എയും ഒക്കെയടിച്ച് കിറുങ്ങിയിരിക്കുന്ന മാധ്യമ പ്രവർത്തകരായിരിക്കാം, അല്ലങ്കിൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന സാധനം കണ്ടിട്ടുപോലുമില്ലാതെ കമ്യൂണിസ്റ്റ് രോഗം ബാധിച്ച ഏതേലും ഇടത് മാധ്യമ വിലയിരുത്തുകാരനായിരിക്കാം, അതുമല്ലെങ്കിൽ ശാഖാ വിജ്ഞാനത്തിൽ ട്രൗസർ മാത്രം ധരിച്ചു നിൽക്കുന്ന ഏതെങ്കിലും സനാതന ബിജെപി മാധ്യമ ചിന്തകനായിരിക്കാം. യഥാർത്ഥത്തിൽ സണ്ണി ജോസഫിനെയും കെ.കെ.ശൈലജയേയും താരതമ്യം ചെയ്യാൻ പോയിട്ട് ഒന്നിച്ചു വച്ച് മാർക്കിടാൻ പോലും കഴിയാത്തത്ര വ്യതിയാനങ്ങളാണ് ഇരുവരും തമ്മിൽ ഉള്ളത്.


സണ്ണി ജോസഫ് ഏറ്റവും ജനകീയനാണ് എന്നത് ഒരു മികവാകുമ്പോൾ അദ്ദേഹം മണ്ഡലത്തിലെ ഏത് ഉൾഗ്രാമത്തിലേയും പൗരൻമാരെ കൃത്യമായി അറിഞ്ഞ് മനസ്സിലാക്കി കൃത്യമായ ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് എന്ന് എല്ലാവർക്കും ബോധ്യമാണ്. അത് കോൺഗ്രസുകാരുമായി മാത്രമല്ല സിപിഎമ്മുകാരനുമായും ബിജെപിക്കാരനുമായും വരെ വ്യക്തി ബന്ധത്തോളമെത്തുന്ന സാന്നിധ്യമാണ്. ഏത് സമയത്തും ഏതൊരാൾക്കും ആരുടേയും ശുപാർശയോ കത്തോ സഹായമോ ഒന്നും കൂടാതെ സണ്ണി ജോസഫിനെ ഏതൊരാവശ്യത്തിനും സമീപിക്കാം. എന്നാൽ കെ.കെ.ശൈലജയോ? ബ്രാഞ്ച് കമ്മിറ്റിയംഗത്തെ പിടിച്ച് ബ്രാഞ്ച് സെക്രട്ടറിയെ പിടിച്ച് ലോക്കൽ കമ്മിറ്റിയംഗത്തെ പിടിച്ച് ലോക്കൽ സെക്രട്ടറിയെ പിടിച്ച്, ഏരിയ കമ്മിറ്റിയംഗത്തെ പിടിച്ച് ഏരിയാ സെക്രട്ടറിയെ പിടിച്ച് . ജില്ലാ കമ്മിറ്റിയംഗങ്ങളെ പലരെ പിടച്ച് അവരെ കൂട്ടി ജില്ലാ സെക്രട്ടറിയെ പിടിച്ച് പിന്നെ ഇവരെയൊക്കെ കൂട്ടി സംസ്ഥാന കമ്മിറ്റിയംഗങ്ങളെയും പിടിച്ച് സംസ്ഥാന സെക്രട്ടറിയെ വന്ദിച്ചു വേണം ഒരു ജന പ്രതിനിധിയായ കെ.കെ.ശൈലജയുടെ ഒരു സഹായമോ സേവനമോ നേടിയെടുക്കാൻ .പാർട്ടി നയങ്ങൾക്കപ്പുറം ഒരു ചായ വാങ്ങി കൊടുക്കാൻ പോലും കഴിവില്ലാത്ത ഒരു ജന പ്രതിനിധിയെ അല്ല ജനാധിപത്യത്തിനാവശ്യം. പാർട്ടി നയം നടപ്പിലാക്കാനും നിഷ്ഠ പാലിക്കാനുമല്ല പൊതു ഖജനാവിലെ പണം ചെലവ് ചെയ്ത് തിരഞ്ഞെടുപ്പ് നടത്തി ജനം ഒരു പ്രതിനിധിയെ ജനം നിയോഗിക്കുന്നതെന്ന ജനാധിപത്യ മര്യാദപോലും കെ.കെ.ശൈലജക്കറിയില്ല, അവരുടെ പാർട്ടിക്ക് അതില്ല താനും. അവിടെ, തിരഞ്ഞെടുക്കപ്പെട്ടാൽ എല്ലാ പൗരൻമാർക്കും ഒരുപോലെ പ്രാപ്യമാകാൻ കഴിയുന്ന സണ്ണി ജോസഫിനെയാണ് നാടിനാവശ്യം, ജനത്തിനാവശ്യം. ഇത് തന്നെയാണ് കെ.കെ.ശൈലജയേക്കാൾ സണ്ണി ജോസഫിനുള്ള ഏറ്റവും വലിയ മേൻമയും ഗുണവും.


വികസനമാണല്ലോ മെയിൽ വിഷയം. 2006 മുതൽ 2011 വരെ കെ.കെ.ശൈലജയായിരുന്നു പേരാവൂർ എംഎൽഎ. ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒരു വികസനവും മണ്ഡലത്തിൽ നടത്താൻ കെ.കെ.ശൈലജയ്ക്ക് കഴിഞ്ഞില്ല. പേരിനൊരു മെക്കാഡം ചെയ്ത റോഡ് പോലും ഉണ്ടാക്കിയില്ല. എന്നാൽ 2011 ൽ സണ്ണി ജോസഫ് എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യ 5 വർഷത്തിനുള്ളിൽ തന്നെ കുറഞ്ഞത് മലയോര ഹൈവേ നിർമിക്കുകയും, വന്യമൃഗങ്ങളെ പ്രതിരോധിക്കാൻ ആനമതിൽ നിർമിക്കുകയും കാളികയം കുടിവെള്ള പദ്ധതിക്ക് അംഗീകാരം നേടിയെടുക്കുകയും ചെയ്തു. എംഎൽഎ വീട്ടിൽ നിന്ന് ഫണ്ട് കൊണ്ടുവന്നല്ല ഇതൊക്കെ ചെയ്യിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. സർക്കാരിൽ സ്വാധീനമോ സമ്മർദ്ദമോ ചെലുത്തി വികസന പദ്ധതികൾ ആവിഷ്കരിക്കുക എന്നതാണ് ജനാധിപത്യത്തിലെ ഒരു ജന പ്രതിനിധിയുടെ അപ്രഖ്യാപിത തൊഴിൽ. പക്ഷെ ഇവയൊക്കെ ആവശ്യമാണെന്ന് സർക്കാരിന് മുന്നിൽ അവതരിപ്പിക്കാനും നേടിയെടുക്കാനും സർക്കാരിനെ കൊണ്ട് പദ്ധതി നടപ്പിലാക്കിക്കാനും ഒരു എംഎൽഎ ആവശ്യമാണെന്ന് അറിവും വിവരവുള്ള മലയാളിക്ക് മനസ്സിലാകും. കെ.കെ.ശൈലജ എംഎൽഎ ആയിരുന്ന കാലത്ത് വലിയ പദ്ധതികൾ പോയിട്ട് ഒരു കലുങ്ക് പോലും നേരേ ചൊവ്വേ പണിതിട്ടില്ല എന്നതാണ് വാസ്തവം.

സണ്ണി ജോസഫ് എംഎൽഎ ആയി വന്ന ശേഷം മലയോരത്തെ പ്രധാന റോഡുകൾ, സമാന്തര റോഡുകൾ, പാലങ്ങൾ, വൈദ്യുതി സബ്സ്റ്റേഷനുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയെല്ലാം നവീകരിക്കപ്പെടുകയും സർക്കാർ ചെയ്തു നൽകാൻ തയാറായ എല്ലാ കാര്യങ്ങളിലും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തു. മുൻ പൊതുമരാമത്ത് വകുപ്പു മന്ത്രി ശ്രീ.ജി.സുധാകരനും ഇപ്പോഴത്തെ വകുപ്പ് മന്ത്രി ശ്രീ.മുഹമ്മദ് റിയാസും, റവന്യൂ, വനം, വിദ്യാഭ്യാസ, ധനകാര്യ മന്ത്രിമാരും ഒക്കെ വിവിധ പൊതുവേദികളിൽ രാഷ്ട്രീയം മാറ്റി വച്ച് ജനപ്രതിനിധിയെന്ന നിലയിൽ സണ്ണി ജോസഫിൻ്റെ പ്രവർത്തനങ്ങളെ നിരവധി തവണ പുകഴ്ത്തി പറയുകയും പ്രശംസിക്കുകയും ചെയ്യുന്നത് മലയോര ജനത കേട്ടിട്ടുണ്ട്, കണ്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. സർവ്വകക്ഷി രാഷ്ട്രീയ ഭേതമെന്യേയുള്ള വിലയിരുത്തൽ കെ.കെ.ശൈലജയെ പറ്റി പറയാനില്ല.

ഇനി സമര പോരാട്ടമുഖങ്ങളിലേക്ക് നോക്കാം. തലശ്ശേരി എന്ന വലിയ താലൂക്കിൻ്റെ അസൗകര്യങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മലയോര ജനതയ്ക്ക് മോചനം വേണം എന്ന് ആവശ്യപ്പെട്ട് ഇരിട്ടി താലൂക്ക് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത് സണ്ണി ജോസഫ് ആണ്. ജനങ്ങളുടെ മുൻപിലുള്ള അദ്ദേഹത്തിൻ്റെ പോരാട്ട മുഖങ്ങളിലൊന്ന് അവിടെ തുടങ്ങുന്നു.. അതിന്

വേണ്ടി നിയമ പോരാട്ടം മുതൽ തെരുവ് സമരങ്ങൾ വരെ നടത്തി. 2014ൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് അദ്ദേഹമത് സാധ്യമാക്കി. എന്നാൽ ശൈലജ പേരാവൂരിനെ പ്രതിനിധീകരിച്ച കാലത്ത് ഉണ്ടാക്കിയ ഒരു നേട്ടമെന്താണ്? അന്ന് പേരാവൂർ മണ്ഡലത്തിന് പുറത്തായിരുന്ന കേളകം കൊട്ടിയൂർ പഞ്ചായത്തുകളുടെ അതിർത്തിയിൽ മാനദണ്ഡൾ പാലിക്കാതെയും ലംഘിച്ചും കൊട്ടിയൂരിലൊരു വന്യ ജീവി സങ്കേതം എന്ന മാരണം ഉണ്ടാക്കിത്തന്നു. അതിൻ്റെ ചുവടുപിടിച്ച് വന്യ ജീവി സംരക്ഷണ നിയമങ്ങൾ നടപ്പിലാക്കി, ഒടുവിൽ അതിൻ്റെ അതിരും വിസ്തീർണവും കണക്കാക്കി പരിസ്ഥിതി നിയമത്തിൻ്റെ പേരിൽ കസ്തൂരി രംഗൻ റിപ്പോർട്ട് വരെ ഇവിടേക്കെത്തിച്ചു. ആ വന്യ ജീവി സങ്കേതങ്ങളിലെ ഉദ്യോഗസ്ഥരുടെയും വന്യജീവികളുടെയും ഉപദ്രവം ഇന്ന് മറ്റിടങ്ങളും അനുഭവിക്കുകയാണ്. സണ്ണി ജോസഫ് ജനത്തിനാവശ്യമായ ഇരിട്ടി താലൂക്ക് സാധ്യമാക്കിയെങ്കിൽ കെ.കെ.ശൈലജ ഉണ്ടാക്കിയത് കർഷകന് നാശവും മനുഷ്യർക്ക് ദ്രോഹവുമായ വന്യ ജീവി സങ്കേതമാണ്. ഫലമോ? കർഷകർ കുടിയൊഴിഞ്ഞും കൃഷിയിടമുപേക്ഷിച്ചും നാടുവിടുന്ന സ്ഥിതിയാണ്.


കാർഷിക വിളകൾക്ക് സ്വതന്ത്ര വിപണിയും തറവിലയും വിലസ്ഥിരതാ ഫണ്ടും വേണമെന്ന ആവശ്യത്തിനൊപ്പം പോരാട്ടങ്ങളിൽ സണ്ണി ജോസഫ് ഉണ്ടായിരുന്നു. അതിനൊടുവിലാണ് റബർ കർഷകർക്ക് ഇൻസെൻ്റീവ് നൽകുന്ന നടപടിയുണ്ടായത്. ഉമ്മൻ ചാണ്ടി സർക്കാർ വിലസ്ഥിരതാപദ്ധതി ആവിഷ്കരിച്ചതുകൊണ്ട് കർഷകർക്ക് ഇത്രയുമെങ്കിലും പിടിച്ചുനിൽക്കാൻ ഇന്നും സാധിക്കുന്നു.


കർഷകർകശുവണ്ടി കർഷകസമരങ്ങളിലും തെങ്ങ്, റബർ കർഷകരുടെയും മറ്റ് കർഷകരുടേയും പോരാട്ടങ്ങളുടെ മുൻപന്തിയിലും സണ്ണി ജോസഫ് ഉണ്ടായിരുന്നു. കർഷക സംരക്ഷണ പദ്ധതികൾ ചിലതെല്ലാം ഉമ്മൻ ചാണ്ടി സർക്കാറിൻ്റെ കാലത്ത് തന്നെ സാധിച്ചിരുന്നു,. ഇന്നും ചില വിഷയങ്ങളിൽ പോരാട്ടത്തിലാണ്. തുടർച്ചയായി ഉമ്മൻ ചാണ്ടി സർക്കാർ തന്നെ എത്തിയിരുന്നെങ്കിൽ ഇവയിൽ പലതും 5 വർഷം മുൻപേ സാധ്യമാകുമായിരുന്നു.

ഇത്തവണ മത്സരിക്കാൻ എത്തിയ കെ.കെ.ശൈലജ പ്രഖ്യാപിക്കുന്നു എന്തോ മാസ്റ്റർ പ്ലാനുമായാണ് വരുന്നതെന്ന്. ഒന്ന് ചുരമില്ലാ പാതയായ കൊട്ടിയൂർ അമ്പായത്തോട് തലപ്പുഴ 44-ാം മൈൽ റോഡ് നിർമിക്കുമെന്നാണത്രെ! . 2009 ൽ സഖാവ് വി.എസ്.അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ, ശ്രീ മോൻസ് ജോസഫ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരിക്കെ ബജറ്റിൽ 14 കോടി വകയിരുത്താൻ തുനിഞ്ഞപ്പോൾ തടഞ്ഞതാരാണ് എന്ന് കെ.കെ.ശൈലജയും വടക്കേവയനാട് എംഎൽഎ ആയിരുന്ന കുഞ്ഞിരാമനും വ്യക്തമാക്കിയിട്ടു റോഡ് പണി തുടങ്ങിയാൽ പോരേ? ഈ പ്രദേശവുമായി ബന്ധപ്പെട്ട രണ്ട് എംഎൽഎമാർ എതിർപ്പ് പ്രകടിപ്പിച്ചു എന്നാണ് അന്ന് മന്ത്രിശ്രീ മോൻസ് ജോസഫും ധനകാര്യ മന്ത്രി ശ്രീ തോമസ് ഐസക്കും റോഡ് കമ്മിറ്റി ഭാരവാഹികളോട് നേരിട്ടു പറഞ്ഞിട്ടുള്ളത്. 18 വർഷം മുൻപ് ആ പണി ചെയ്ത എം എൽ എ മാർ ആരായിരുന്നു എന്ന് കെ.കെ.ശൈലജ പറയുമോ? അതിനു ശേഷം പോരേ ഇപ്പോൾ റോഡ് പണിക്കുള്ള പുറപ്പാട്?


എന്നാൽ ചുരമില്ലാ പാത വിഷയത്തിൽ സണ്ണി ജോസഫ് എംഎൽഎ നിയമസഭയ്ക്കകത്തും പുറത്തും നിരന്തരം ആവശ്യമുന്നയിച്ച കഴിഞ്ഞ 10 വർഷവും കെ.കെ.ശൈലജയും സഭയിൽ കുത്തിയിരിപ്പുണ്ടായിരുന്നല്ലോ? അതിൽ 5 വർഷം മന്ത്രിയുമായിരുന്നു. ആ ആവശ്യം ഉന്നയിച്ച് പിണറായി വിജയനെ കാണാൻ പല സംഘങളേയും നയിച്ച് സണ്ണി ജോസഫ് തിരുവനന്തപുരത്ത് വന്നപ്പോൾ ഒക്കെ നാട്ടുകാരിയായ മന്ത്രിയായിരുന്ന താങ്കളെയും സന്ദർശിച്ച് പിന്തുണ ചോദിച്ചിട്ടുണ്ടല്ലോ? എന്നിട്ട് ശൈലജ എന്ത് ചെയ്തു? മിണ്ടാതിരുന്നു. ഒരു ചെറുവിരൽ പിന്തുണയെങ്കിലും ആ റോഡിനായി സഭയിലിരുന്നപ്പോൾ കെ.കെ.ശൈലജ നൽകിയില്ല. .എന്നിട്ട് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മാസ്റ്റർ പ്ലാനുമായി വന്നിരിക്കുകയാണ്. 2006നും 11 നും ഇടയിൽ പേരാവൂർ നിയോജക മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ ജനങ്ങൾക്കെല്ലാം വേണ്ടി കെ.കെ.ശൈലജ നടപ്പിലാക്കിയ മികച്ച ഒരേയൊരു വികസന പദ്ധതി ചൂണ്ടിക്കാട്ടാൻ ആവശ്യപ്പെട്ട് മത്സരം സംഘടിപ്പിച്ചാൽ പോലും ഒരാളും പങ്കെടുക്കാൻ വരില്ല.

ഒരു റോഡ് ഒരു കലുങ്ക്, ഒരാശുപത്രി എന്നിവയൊന്നും ഉണ്ടാക്കാനോ നവീകരിക്കാനോ കഴിവില്ലാത്ത ബിഗ് സീറോയാണ് കെ.കെ.ശൈലജ എന്ന് 2006- 11, 2016- 2026 കാലഘട്ടങ്ങളിൽ നിയമസഭയിൽ ഇരുന്നു കൊണ്ട് തെളിയിച്ചയാളാണ് കെ.കെ.ശൈലജ. പിന്നെ എല്ലാ എം എൽ എ മാർക്കും ഫണ്ട് അനുവദിക്കുന്ന കൂടെ തനിക്ക് കിട്ടിയ ഫണ്ട് ഏതെങ്കിലും പാർട്ടി ശുപാർശയുടെ ഭാഗമായി നൽകി എന്നതൊന്നും എടുത്തു പറയാനുള്ള നേട്ടമല്ല. കോവിഡു കാലത്ത് നടന്ന അഴിമതികൾ എന്നെങ്കിലും പുറത്തുവരണമെങ്കിൽ അടുത്ത ഭരണം കോൺഗ്രസിന് ലഭിക്കണം. അവർ കയറി കണക്ക് പരിശോധിക്കുമ്പോൾ അറിയാം കെ.കെ.ശൈലജ നടത്തിയ കോവിഡ് തട്ടിപ്പ് എത്രയെന്ന്.

ഇവിടെ ബിഡി ജെ എസിന് സീറ്റ് കൊടുത്ത ബിജെപി സ്വന്തം വോട്ട് കെ.കെ.ശൈലജയ്ക്ക് നൽകി സണ്ണി ജോസഫിനെ തളയ്ക്കാനാണ് ശ്രമിക്കുന്നത്. ബി ഡി ജെ എസിന് സീറ്റ് നൽകിയാൽ വോട്ട് കച്ചവടം ആരുമറിയില്ല എന്നാണ് ബുദ്ധി. അതിന് മറയായി വാത്യാട്ട് പൈലി എന്ന പതിവ് നേർച്ചക്കോഴിയെ സ്ഥാനാർത്ഥിയാക്കി. കെ.കെ.ശൈലജയുടെ പെട്ടിയിൽ ഒരു പരിധിക്കപ്പുറം വോട്ട് വീഴുന്നെങ്കിൽ ഉറപ്പ് ബിജെപിയുടെ വോട്ട് ബി ഡി ജെ എസ് പെട്ടിയിൽ വീണില്ല എന്ന്. അത് ശൈലജയുടെ പെട്ടിയിലാകും വീഴുക.

 അതിനാൽ തന്നെ സണ്ണി ജോസഫിനെ 'വിജയിപ്പിക്കുക എന്നത് സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളികളുടെയും ജനാധിപത്യ ബോധത്തിൻ്റെ വിജയമായി മാറും. എന്തുണ്ട് കെ.കെ.ശൈലജ എന്ന എംഎൽഎയ്ക്കും മന്ത്രിക്കും സിപിഎമ്മിനും നേട്ടമായി പറയാൻ? ഒന്നുമില്ല. ഒരു മുഴുത്ത പൂജ്യവും അതിൻ്റെ കുറേ തള്ളുകളും മാത്രം. പൂജ്യം കണ്ടു പിടിച്ചത് പിണറായി വിജയനാണെന്ന് അവകാശപ്പെടുന്ന കാലവും വന്നേക്കാം.

  


Sunny of the people. Sunny days of Peravoor. Many people have prepared traps. Sunny Joseph, who becomes the people's representative even for his opponents.

Related Stories
സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ അറിയിക്കേണ്ടത്.

Mar 15, 2026 05:38 PM

സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ അറിയിക്കേണ്ടത്.

സുധാകരൻ സ്വയം തിരിച്ചറിയേണ്ടത്. സുധാകര ഭക്തർ...

Read More >>
നെഹ്റു പേരാവൂർ ആശുപത്രിയിൽ തിരിച്ചെത്തുമോ? ഗാന്ധി പേരാവൂർ ബ്ലോക്കിലേക്ക് ഇനിയും വരുമോ?

Mar 6, 2026 04:33 PM

നെഹ്റു പേരാവൂർ ആശുപത്രിയിൽ തിരിച്ചെത്തുമോ? ഗാന്ധി പേരാവൂർ ബ്ലോക്കിലേക്ക് ഇനിയും വരുമോ?

നെഹ്റു പേരാവൂർ ആശുപത്രിയിൽ തിരിച്ചെത്തുമോ? ഗാന്ധി പേരാവൂർ ബ്ലോക്കിലേക്ക് ഇനിയും...

Read More >>
ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം, ജനാധിപത്യം?

Mar 5, 2026 12:14 PM

ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം, ജനാധിപത്യം?

ഇറാൻ, ഇന്ത്യ, ഇസ്ലാം, ഹിന്ദു, ചരിത്രം,...

Read More >>
മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

Mar 1, 2026 12:56 PM

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി കൊല്ലപ്പെടുമ്പോൾ

മതം കുത്തി വച്ച് മനുഷ്യാവകാശങ്ങളെ ചവിട്ടി ഞെരിച്ച് കൊല്ലാക്കൊല ചെയ്ത ഖമനായി...

Read More >>
സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

Feb 18, 2026 11:53 AM

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന്...

Read More >>
Top Stories